പന്നൂർ: നവജ്യോതി ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച ശില്പശാല സംഘടിപ്പിച്ചു. എൻ എസ് എസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടത്തിയത്. ഗ്രാമപഞ്ചായത്ത് മെമ്പർ ആൻസി സിറിയക് അധ്യക്ഷത വഹിച്ച ശില്പശാല താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റ്യനായിരുന്നു ഉദ്ഘാടനം ചെയ്തത്.
മെഡിക്കൽ അഫീസർ ഡോക്ടർ ഇ കെ ഖയസായിരുന്നു ശില്പശാല നയിച്ചത്. പി എസ് സെബാസ്റ്റ്യൻ, പി എം ജോർജ്, പി കെ ശിവൻകുട്ടി, ബർണാമോൾ രാജു, സലോമി കെ പി, മഞ്ജു സാജൻ, നിഷാ ലിജോ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.