കോട്ടയം: പാലാ ഇടപ്പാടിയിൽ കെഎസ്‌ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാർഥിനി മരിച്ചു. അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്കേറ്റു. പാലാ നെല്ലിയാനി പള്ളിയ്ക്ക് സമീപം തെക്കേ നെല്ലിയാനി വീട്ടിൽ സുധീഷിൻ്റെ മകൾ കൃഷ്ണപ്രിയയാണ് മരിച്ചത്.
സുധീഷിന്റെ മാതാവും ഭാര്യയും 3 മക്കളുമാണ് അപകടത്തിൽ പെട്ട ഓട്ടോയിൽ ഉണ്ടായിരുന്നത്. സുധീഷ് കുടുംബസമേതം കയ്യൂരിലുള്ള ഭാര്യ വീട്ടിൽ പോയി മടങ്ങി വരികെയാണ് അപകടമെന്നാണ് പ്രഥമ വിവരം. അപകടത്തിൽ പരിക്കേറ്റ സുധീഷിനെയും അമ്മയെയും ഭാര്യയെയും 2 മക്കളെയും ചേർപ്പുങ്കൽ മെഡിസിററി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.