തിരുവനന്തപുരം: കേരള സർവ്വകലാശാല യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടുയർന്ന പരാതി പരിശോധിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. വിദഗ്ധ സമിതിയെ വെക്കാനും തീരുമാനമാനിച്ചു. ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. അതിൽ രേഖപ്പെടുത്തിയിരുന്നത് ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്നായിരുന്നു.
ഇതിനു പിന്നാലെ ഉയർന്ന കോപ്പിയടിവിവാദവും കൂടി ഉൾപ്പെടുത്തി അന്വേഷിക്കുവാനാണ് സർവകലാശാലാ തീരുമാനം. ചിന്തയുടെ വിഷയം നവ ലിബറല് കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു. ചിന്ത ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം പൂർത്തിയാക്കി. ഡോക്ടറേറ്റും 2021 ൽ കിട്ടിയിരുന്നു. വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശൻറെയും രഞ്ജിത്തിൻറെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ്. ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതിയിരിക്കുന്നത് വാഴക്കുല ബൈ വൈലോപ്പിള്ളിയെന്നായിരുന്നു.