Timely news thodupuzha

logo

വെടിക്കെട്ട്‌ സ്‌ഫോടനം, തൊഴിലാളി പൊള്ളലേറ്റ് മരിച്ചു

തൃശൂർ: കഴിഞ്ഞ ദിവസം കുണ്ടന്നൂരിലെ വെടിക്കെട്ട്‌ പുരയിലുണ്ടായ സ്‌ഫോടനത്തിൽ പൊള്ളലേറ്റ് തൊഴിളാളി മരിച്ചു. വെളുപ്പിന് അഞ്ച് മണിക്കുണ്ടായ അപകടകത്തിൽ പാലക്കാട്‌ ആലത്തൂർ കാവശേരി മണി (മണികണ്‌ഠൻ 50) ആണ് മരിച്ചത്. 10 കിലോമീറ്റർ ചുറ്റളവിൽ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 20 മീറ്റർ ആഴത്തിൽ വെടിക്കെട്ട്‌പുര ഉണ്ടായിരുന്നിടത്ത്‌ കുഴിയായി. സമീപത്തുണ്ടായിരുന്ന മരങ്ങൾക്കും തീപിടിച്ചു. കുന്നംകുളം ഭാ​ഗത്തെ സ്കൂളുകളുടെയും വീടിന്റെയും ചില്ലും ഓടും തകർന്ന പലർക്കും പരിക്കു പറ്റിയിട്ടുണ്ട്. വെടിക്കെട്ടുപുര പ്രവർത്തിച്ചിരുന്നത്‌ കുണ്ടന്നൂർ സുന്ദരാക്ഷന്റെ ഉടമസ്ഥതയിലുള്ള വാഴാനി പുഴക്കരികിലെ നെൽപ്പാടത്തിനോട് ചേർന്ന് തെക്കേക്കര തെങ്ങും പറമ്പിലായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന പ്രധാന വെടിക്കെട്ടുപുരയിലേക്ക്‌ തീ പടരാത്തത്‌ വൻ ദുരന്തം ഒഴിവാക്കി. ലൈസൻസി കുണ്ടന്നൂർ ശ്രീനിവാസനാണ്‌.

ഇവിടെ മൊത്തം ആറു തൊഴിലാളികൾ ഉണ്ടായിരുന്നു. വെടിക്കെട്ട്‌ പുരയ്‌ക്ക്‌ പുറത്ത്‌ ഉണക്കാൻ ഇട്ടിരിക്കുകയായിരുന്നു അമിട്ടിനുള്ള മരുന്നും ഗുളികകളും. ഇത്‌ വൈകിട്ട്‌ ചാക്കിലാക്കി കെട്ടി ഷെഡിനുള്ളിലേക്ക്‌ വയ്‌ക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. കാരണം എന്താണെന്നതിൽ വ്യക്തമായിട്ടില്ല. പൊലീസ് രണ്ടുപേരെ സ്ഫോടനവുമായി ബന്ധപ്പെട്ട്‌ കസ്റ്റഡിയിലെടുത്തു. കസ്‌റ്റഡിയിലെടുത്തത്‌ കുണ്ടന്നൂർ സ്വദേശികളായ സ്ഥലം ഉടമ പുഴയ്ക്കൽ സുന്ദരാക്ഷൻ, ലൈസൻസി കള്ളിവളപ്പിൽ ശ്രീനിവാസൻ എന്നിവരെയാണ്‌. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എക്സ്പ്ലോസീവ് നിയമ പ്രകാരമാണെന്നും അറിയാൻ കഴിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *