Timely news thodupuzha

logo

യു.പി.ഐ ഇടപാടുകൾക്കായി രണ്ട് പേർക്ക് ഒരേ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാമെന്ന് ആർ.ബി.ഐ

ന്യൂഡൽഹി: യു.പി.ഐ ഇടപാടുകളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തി റിസർവ് ബാങ്ക്. യു.പി.ഐ വഴി അടയ്ക്കാവുന്ന നികുതിയുടെ പരിധി അഞ്ച് ലക്ഷം വരെയായി ഉയർത്തിയിട്ടുണ്ട്.

അതിന് പുറമേ ഒരേ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് രണ്ട് പേർക്ക് യു.പി.ഐ വഴി പേമെൻറ് നടത്താവുന്ന ഡെലിഗേറ്റഡ് പേമെൻറ് അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

ഇത് പ്രകാരം അക്കൗണ്ട് ഉടമസ്ഥൻറെ അനുമതിയോടെ അക്കൗണ്ട് ഇല്ലാത്ത ഒരാൾക്കു കൂടി ഈ അക്കൗണ്ടിൽ നിന്ന് യു.പി.ഐ പണമിടപാടുകൾ നടത്താൻ സാധിക്കും.

ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അധികം വൈകാതെ പുറത്ത് വിടുമെന്നും റിസർവ് ബാങ്ക് അറിയിച്ചു. ഡിജിറ്റൽ പണിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായാണ് പുതിയ നടപടികൾ.

വ്യാജ ലോൺ ആപ്പുകൾ വഴിയുള്ള പണം തട്ടിപ്പ് വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇതിന് തടയിടാനായി ഡിജിറ്റൽ ലെൻഡിങ്ങ് ആപ്പ്(ഡി.എൽ.എ) രൂപീകരിക്കാനും പദ്ധതിയുണ്ട്.

അംഗീകൃത സ്ഥാപനങ്ങളെല്ലാം ഈ ആപ്പിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഇതിലൂടെ അംഗീകാരമില്ലാത്ത ആപ്പുകളെ ഉപഭോക്താക്കൾക്ക് തിരിച്ചറിയാൻ സാധിക്കും.

Leave a Comment

Your email address will not be published. Required fields are marked *