കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവിലിയിൽ വർധന. ഇന്ന് പവന് 600 രൂപ വർധിച്ചതോടെ സ്വർണവില വീണ്ടും 51,000 കടന്നു. 51,400 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 75 രൂപ വർധിച്ച് 6425 രൂപയായി. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയിലെത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. എന്നാൽ വീണ്ടും സ്വർണവിലയിൽ വർധനവുണ്ടായിരിക്കതുകയാണ്.