തിരുവനന്തപുരം: ഇന്നു മുതൽ വൈദ്യുതി നിരക്ക് വർധന കേരളത്തിൽ പ്രാബല്യത്തിൽ വരും. നിരക്ക് കൂട്ടിയിരിക്കുന്നത് 4 മാസത്തേക്കാണ്. 9 പൈസ യൂണിറ്റിന് കൂടും. നിരക്ക് കൂട്ടിയത് വൈദ്യുതി പുറത്തു നിന്നു വാങ്ങിയതിൽ വൈദ്യുതി ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ്. 40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക.
കഴിഞ്ഞ വർഷം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിനാൽ വൈദ്യുതി ബോർഡിന് അധിക ബാധ്യതയാണ് സൃഷ്ടിച്ചത്. ഇത് നികത്താനാണ് ഇപ്പോൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. 87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവർഷവും സർച്ചാർജ് അപേക്ഷകളിൽ റെഗുലേറ്ററി കമ്മിഷൻ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവർഷം ജൂണിൽ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.