Timely news thodupuzha

logo

സിൽവർ ലൈൻ; ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിക്കും, അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന വികസനത്തിന് സിൽവർ ലൈൻ പദ്ധതി അനിവാര്യമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർ നടപടി കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് സ്വീകരിക്കും, 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിക്കും, പുനരധിവാസവും നഷ്ടപരിഹാരവും അർഹരായവർക്ക് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

കേന്ദ്ര സർക്കാരിനെ വായ്പാ സമാഹരണത്തിനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് അറിയിച്ചു. വായ്പ 50 വർഷത്തിനകം തിരിച്ചടക്കാവുന്ന വ്യവസ്ഥയിൽ എടുക്കാനാണ് ഉദ്ദേശിക്കുന്നത്. സിൽവർ ലൈൻ പദ്ധതി പ്രദേശത്ത് താമസിക്കുന്നവരുടെ ആശങ്കയും എതിർപ്പും പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *