ചെന്നൈ: കഴിഞ്ഞ ദിവസമായിരുന്നു ഐ.സി.സി ചെയർമാനായി ബി.സി.സി.ഐ സെക്രട്ടറിയായി എതിരില്ലാതെ ജയ് ഷാ തെരഞ്ഞെടുക്കപ്പെട്ടത്. ഐ.സി.സി ചെയർമാനായി തെരഞ്ഞെടുക്കപെട്ട ജയ് ഷായെ അഭിനന്ദിച്ച് കൊണ്ട് വിരാട് കോലി എക്സിൽ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് കോലിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കൊണ്ട് പ്രകാശ് രാജ് രംഗത്തെതിയത്.
ഇന്ത‍്യ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ബാറ്ററും,ബൗളറും,വിക്കറ്റ് കീപ്പറും, ഓൾ റൗണ്ടറുമായ ഈ ഇതിഹാസത്തിനായി നമുക്ക് എഴുന്നേറ്റ് നിന്ന് കൈയ്യടിക്കാമെന്നായിരുന്നു പ്രകാശ് രാജ് എക്സിൽ പങ്ക്‌വെച്ചത്. പ്രകാശ് രാജിന്‍റെ ട്വിറ്റർ പോസ്റ്റിന് താഴെ നിരവധി പേരാണ് രസകരമായ കമന്‍റുകളുമായി രംഗത്തെത്തിയത്. നിലവിൽ ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ ഡിസംബറിലാണ് ഐസിസിഐ ചെയർമാനായി ചുമതല ഏൽക്കുക.