Timely news thodupuzha

logo

രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കൂടി ദക്ഷിണ റെയിൽവെയ്ക്ക്

ചെന്നൈ: ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കൂടി അനുവദിച്ച് കേന്ദ്രം. ചെന്നൈ എഗ്മോർ- നാഗർകോവിൽ, ബെംഗളൂരു കന്റോൺമെന്‍റ് – മധുര സർവീസുകളാണ് പുതുതായി ആരംഭിക്കുക. സർവീസ് ശനിയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. റെഗുലർ സർവീസ് തിങ്കളാഴ്ച മുതലാവും നടക്കുക.

പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസിലൂടെ 31ന് ഉദ്ഘാടനം ചെയ്യുമെന്നു ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ചെന്നൈ- നാഗർകോവിൽ വന്ദേഭാരതും ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ബെംഗളൂരു– മധുര വന്ദേഭാരതും സർവീസ് നടത്തും.

Leave a Comment

Your email address will not be published. Required fields are marked *