Timely news thodupuzha

logo

ആലപ്പുഴ ചേർത്തലയിലെ നവജാത ശിശുവിന്റെ കൊലപാതകം; ആശ ബി​ഗ്ഷോപ്പറിലാക്കി, കാമുകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: ചേർത്തലയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ പ്രസവിച്ച ശേഷം ആശയും(35) കാമുകന്‍ രതീഷും(38) ചേർന്ന് പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഒഴിവാക്കാന്‍ താരുമുനിച്ചിരുന്നതായി പൊലീസ് പറയുന്നു.

ഓഗസ്റ്റ് 31ന് ആശുപത്രിയിൽ നിന്നും വിട്ടതിന് ശേഷം കുഞ്ഞിനെ രതീഷ് കൊണ്ട് പോയി ഇയാൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നു.

ഇതിനിടെ സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുത്ത് കത്തിക്കാനും ഇയാൾ ശ്രമം നടത്തിയിരുന്നു. ആശയുടെ ഭര്‍ത്താവെന്ന വ്യാജേന ആശുപത്രിയില്‍ ആശയ്‌ക്കൊപ്പം കൂട്ടിരിപ്പുകാരനായി രതീഷ് അവിടെ എത്തിയിരുന്നു.

ആശുപത്രിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആശ കുഞ്ഞിനെ ബിഗ്‌ഷോപ്പറിലാക്കി കൈമാറുകയായിരുന്നു. അനാഥാലയത്തില്‍ നല്‍കാമെന്ന് രതീഷ് പറഞ്ഞതായാണ് ആശ നല്‍കിയ മൊഴി.

തുടര്‍ന്ന് വീട്ടിലെത്തിയ ശേഷം രതീഷ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചിട്ടു. ഇതിന് പിന്നാലെ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ ആശയെ പൊലീസ് ചോദ്യം ചെയ്യുന്നുവെന്ന് അറിഞ്ഞ രതീഷ് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

കുഞ്ഞിന്‍റെ മൃതദേഹം ഒളിപ്പിക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ് രതീഷിനെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ അറസ്റ്റിലായ ഇരുവരും വിവാഹിതരാണ്. ആശയ്ക്കു രണ്ടും രതീഷിന് ഒരു കുട്ടിയുമുണ്ട്.

കല്ലറ മുണ്ടാർ സ്വദേശിനിയായ ആശയുടെ ഭർത്താവ് പുല്ലുവേലി സ്വദേശിയാണ്. കാമുകനായ രതീഷ് ആശയുടെ അകന്ന ബന്ധുവാണ്. കുഞ്ഞ് രതീഷിന്റെയാണെന്ന് ഭര്‍ത്താവിനോട് പറഞ്ഞതായാണ് ആശ മൊഴി നല്‍കിയതെന്നും പൊലീസ് പറയുന്നു.

ഈ കുഞ്ഞുമായി തിരികെ വീട്ടില്‍ കയറരുതെന്ന് ഭര്‍ത്താവ് ആശയോട് പറഞ്ഞു. തുടര്‍ന്നാണ് ഇവർ‌ കുഞ്ഞിനെ ഒവിവാക്കാന്‍ തീരുമാനിക്കുന്നത്.

അതേസമയം, കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ചൊവ്വാഴ്ച വണ്ടാനം മെഡിക്കല്‍ കോളെജില്‍ നടക്കും. മൊഴികള്‍ സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.

അതിനിടെ പ്രതികളെയും കൊണ്ട് തെളിവെടുപ്പ് നടത്തുമെന്നും അതിന് ശേഷമായിരിക്കും പ്രതികളെ കോടതിയില്‍ ഹാജരാക്കുകയെന്നും പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *