ഇടുക്കി: അധ്യാപക ദിനത്തിൽ കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം പ്രസിഡൻ്റ് ജോഷി കന്യാക്കുഴിയുടെ നേതൃത്വത്തിൽ റിട്ട. അധ്യാപിക വൽസമ്മ തോമസിനെ മധുരം നൽകി ആദരിച്ചു. രാജാക്കാട് കുഴികണ്ടത്തിൽ വീട്ടിൽ നിര്യാതനായ ചാക്കോയുടെ ഭാര്യയാണ്. പഴയവിടുതി യു.പി സ്കൂളിൽ നിന്ന് 2014ൽ വിരമിച്ചു. കോൺഗ്രസ് പ്രവർത്തകരായ ചാക്കോ പുത്തൻവീട്ടിൽ, ഇന്ദിരാ സുരേന്ദ്രൻ, സുബിൻ വിലങ്ങുപാറ, ലാലി ചാക്കോ എന്നിവർ ചേർന്നാണ് ആദരിച്ചത്.