വണ്ടിപ്പെരിയാർ: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ഡ്രീംസ് ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് എം ഉദയസൂര്യൻ ഉദ്ഘാടനം ചെയ്തു. സർക്കാർ സ്കൂളുകളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വണ്ടിപ്പെരിയാർ ഗവൺമെൻ്റ് യു.പി.എസ് സ്കൂൾ പ്രഥമ അധ്യാപകനായ എസ്.റ്റി രാജനെ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ അൻപു ശേഖർ അധ്യക്ഷ വഹിച്ചു. ചടങ്ങിൽ വിവിധ സർക്കാർ സ്കൂളുകളിൽ അധ്യാപകരായ എസ്.റ്റി രാജ്, എം തങ്കദുരൈ, എ ലിമ, മീനാവതി അൻപു ശേഖർ എന്നിവർക്ക് പുസ്തകം നൽകി ആദരിച്ചു. വിജയകുമാരി ഉദയസൂര്യൻ, സെൽവികുമാർ എന്നിവർ ആശംസ നേർന്നു.