തൊടുപുഴ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ മാസം ആഗതമായതോടെ കാരിക്കോട് നൈനാര് പള്ളി മഹല്ല് ജമാ അത്തിൻ്റെയും കാരിക്കോട് മുനവ്വിറുൽ ഇസ്ലാം മദ്രസയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കാരിക്കോട് പള്ളി അങ്കണത്തിൽ പ്രസിഡൻ്റ് പി.പി അബ്ദുൾ അസീസ് ഹാജി നബിദിന പതാക ഉയർത്തി. കാരിക്കോട് നൈനാ ര്പള്ളി ചീഫ് ഇമാം അൽ ഹാഫിസ് നൗഫൽ കൗസരി നബിദിന സന്ദേശം നൽകുകയുണ്ടായി നബി വചനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നും ആധുനിക യുഗത്തിൽ നബി വചനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും തന്നാൽ ആവുംവിധം എല്ലാരെയും സഹായിക്കണമെന്നും മറ്റുള്ളവരോട് സ്നേഹത്തോടെ ഇഷ്ടത്തോടെ പെരുമാറണമെന്നും മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കുന്നത് വരെ ധർമ്മമാണെന്ന് പഠിപ്പിച്ച മുത്ത് നബിയുടെ ജന്മദിനമാണെന്നും നബിദിന സന്ദേശത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
നൈനാര് പള്ളി സെക്രട്ടറി ഹാജി ഷെയ്ഖ് മുഹമ്മദ് സ്വാഗതം ആശംസിച്ചു. യോഗത്തിൽ ട്രഷറർ ഷാഹുൽ ഹമീദ് പടിഞ്ഞാറേക്കരപരിപാലന സമിതിയംഗളായ നിസാർ, അബ്ദുൾനൂർ, ഷംനാസ് വി.എ, നസീർ, മദ്രസാ പി.റ്റി.എ പ്രസിഡൻ്റ് താജു എം.ബി, സെക്രട്ടറി ഹിദായത്തുള്ള ഉസ്താദ്, പി.റ്റി.എ അംഗങ്ങൾ, മദ്രസാഅദ്ധ്യാപകർ, വിശ്വാസികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. നബിദിനാഘോഷത്തോടനുബന്ധിച്ച് എല്ലാ ദിവസവും മഗ് രിബ് നമസ്കാരനാന്തരം മൗലീദ് സദസ്സും മദ്രസാ വിദ്യാർത്ഥികളുടെ കലാപരി പരിപാടിയും നബിദിന റാലിയും പൊതു സമ്മേളനവും ഉണ്ടായിരിക്കുന്നതാണെന്നും അറിയിച്ചു.