കൊച്ചി: നടന് സിദ്ദിഖിനെതിരേ ലൈംഗികാതിക്രമ കേസ് എത്തിയത് കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് നടി അര്‍ച്ചനാ കവി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അര്‍ച്ചന പ്രതികരിച്ചത്. ഇത്രയും നന്മ ചെയ്യുന്നവര്‍ ഈ ഭൂമിയില്‍ വേറെയുണ്ടാവില്ലെന്ന് ചിലരെ കുറിച്ച് വിചാരിക്കും.
അവരായിരിക്കും സിനിമാ സെറ്റുകളിലെ യഥാര്‍ഥ തെമ്മാടികള്‍. നമ്മുടെ മനസിന്റെ ദൗര്‍ബല്യം എന്താണെന്ന് അവര്‍ക്കറിയാമായിരിക്കും. ഷോട്ട് എടുക്കുന്നതിന് തൊട്ട് മുമ്പായിരിക്കും എല്ലാവരുടെയും മുന്നില്‍ വച്ച് അവര്‍ അതേ കുറിച്ച് പറയുകയെന്നും അര്‍ച്ചന പറഞ്ഞു.
സിദ്ദിഖ് സാര്‍ അച്ഛനെ പോലെയുള്ളയാളാണ്. എന്നാല്‍ നിരപരാധിത്വം തെളിയിക്കുന്നത് വരെ താന്‍ അതിജീവിതയ്ക്കൊപ്പമാണെന്നും അര്‍ച്ചന വ്യക്തമാക്കി. സിദ്ദിഖ് സാറിനൊപ്പം ജോലി ചെയ്തിട്ടുണ്ട്.
ഇപ്പോഴും ഞാന്‍ അദ്ദേഹത്തെ സാര്‍ എന്നാണ് വിളിക്കുന്നത്. അച്ഛനെ പോലുള്ളയാളാണ്. ജോലി സ്ഥലത്ത് നല്ല അനുഭവമേ അദേഹത്തിനൊപ്പം ഉണ്ടായിട്ടുള്ളൂ.
അദേഹത്തിനെതിരെ ഒരു ആരോപണം വന്നപ്പോള്‍ ഞാനും ഞെട്ടിപ്പോയി. കൂടാതെ അത്രയും തന്നെ വേദനിക്കുകയും ചെയ്തുവെന്നും അര്‍ച്ചന പ്രതികരിച്ചു.