മുംബൈ: മുംബൈയിലെ പ്രശസ്ത ഗണപതി മണ്ഡലുകളിൽ ഒന്നായ ലാൽബാഗ്‌ച രാജയ്ക്ക് സ്വർണ കിരീടം സമ്മാനിച്ച് മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി.
15 കോടി രൂപ വിലമതിക്കുന്ന 20 കിലോഗ്രാം വരുന്ന സ്വർണ്ണ കിരീടമാണ് ഗണേശ വിഗ്രഹത്തിനായി സമർപ്പിച്ചത്. അനന്ത് അംബാനിയും റിലയൻസ് ഫൗണ്ടേഷനും ചേർന്നാണ് സ്വർണ കിരീടം സമ്മാനിച്ചത്.
അനന്ത് അംബാനിയും രാധികാ മെർച്ചന്‍റും തമ്മിലുള്ള വിവാഹം അടുത്തിടെയാണ് ആർഭാടമായി ആഘോഷിച്ചത്. വിവാഹത്തിനു ശേഷം അംബാനി ദമ്പതികളുടെ ആദ്യ വിനായക ചതുർഥി ആഘോഷമാണിത്.
മഹാരാഷ്ട്രയിൽ പല സ്ഥലങ്ങളിലായി വലിയ ഗണപതി വിഗ്രഹങ്ങൾ സ്ഥാപിച്ച് പൂജകൾ നടത്തി വരാറുണ്ട്. അത്തരത്തിൽ ഉള്ളതാണ് മുംബൈ ലാൽബാഗിലെ ഗണേശമണ്ഡപം.
ലക്ഷക്കണക്കിന് ഭക്തർ ഈ മണ്ഡപത്തിൽ ഗണപതി ദർശനത്തിനായി എത്താറുണ്ട്. മുംബൈയിലെ പ്രധാന ഗണപതി മണ്ഡപവും ഇതുതന്നെ. ഇവിടെ സിനിമ വ്യവസായ മേഖലകളിലെ പ്രമുഖരും മറ്റ് അറിയപ്പെടുന്ന പ്രശസ്തരായ വ്യക്തികളും എത്തി ഗണേശോത്സവത്തിൽ പങ്കുകൊള്ളാറുണ്ട്.