Timely news thodupuzha

logo

ഹേമ കമ്മിറ്റി എല്ലാ മേഖലയിലും വേണമെന്ന് ബോളിവുഡ് നടി അനന‍്യ പാണ്ഡേ

ന‍്യൂഡൽഹി: എല്ലാ മേഖലയിലും ഹേമ കമ്മിറ്റി വേണമെന്ന് ബോളിവുഡ് നടി അനന‍്യ പാണ്ഡേ. ബാംഗ്ലൂരിൽ നടന്ന യൂത്ത് സമ്മിറ്റ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരെ ഒരു ഹേമ കമ്മിറ്റി ഉണ്ടാവേണ്ടതിന്‍റെ ആവശ‍്യകതയെ കുറിച്ചും നടി സംസാരിച്ചു.

കോൾ മി ബേയെന്ന പ്രൈം വീഡിയോ സീരീസിലെ അഭിനയത്തിന് അഭിനന്ദനം നേടിയ നടി, ഹേമ കമ്മിറ്റി പോലെയുള്ള ഒരു ബോഡി രൂപികരിക്കുന്നതിനായി സ്ത്രീകൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ അതിശയകരമായ ജോലിയാണ് ചെയ്യുന്നതെന്ന് നടി പറഞ്ഞു.

ചില പ്രൊഡക്ഷൻ ഹൗസുകളും സിനിമാ നിർമ്മാതാക്കളും സെറ്റുകളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവരുടെ നയങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങിയിട്ടുണ്ടെന്നും അനന്യ കൂട്ടിച്ചേർത്തു.

ഇന്നത്തെ ഞങ്ങളുടെ കരാറുകളിൽ ചില ഹെൽപ്പ് ലൈൻ നമ്പറുകൾ ഉണ്ട് അത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നുവെന്നും. ഞങ്ങളുടെ കോൾ ഷീറ്റുകളിൽ പോലും ഹെൽപ്പ് ലൈൻ നമ്പറുകളുണ്ടെന്നും നടി അറിയിച്ചു.

നിങ്ങൾക്ക് അവരെ വിളിച്ച് പരാതിപ്പെടാം. നിങ്ങൾ അജ്ഞാതമായി പരാതിപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽപ്പോലും ഈ പ്രശ്‌നം കഴിയുന്നത്ര വേഗത്തിൽ പരിഹരിക്കേണ്ടത് പ്രധാനമാണെന്ന് താൻ കരുതുന്നുവെന്നും അനന്യ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *