കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 7,050 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വിപണി വില. പവന് 56,400 രൂപയാണ്. സർവകാല റെക്കോർഡിൽ എത്തിയ സ്വർണ വില ശനിയാഴ്ച മുതലാണ് ഇടിഞ്ഞ് തുടങ്ങിയത്. ഒരു പവന് 400 രൂപയോളം നാല് ദിവസം കൊണ്ട് കുറഞ്ഞു.