Timely news thodupuzha

logo

ശുക്രയാൻ 1 വിക്ഷേപണം 2028ൽ

ബാംഗ്ലൂർ: ഇന്ത്യയുടെ രണ്ടാം ഗ്രഹാന്തര ദൗത്യം ശുക്രയാൻ 1ന്‍റെ വിക്ഷേപണം 2028 മാർച്ച് 29ന്. ഇസ്രൊയുടെ എൽ.വി.എം മൂന്ന് റോക്കറ്റിൽ കുതിച്ചുയരുന്ന ശുക്രയാൻ 112 ദിവസത്തെ യാത്രയ്ക്കൊടുവിൽ 2028 ജൂലൈ 19ന് ശുക്രനു ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തും.

ഒക്ടോബർ ഒന്നിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയാണ് (ഇസ്രൊ) ബഹിരാകാശത്ത് രാജ്യത്തിന്‍റെ പുതിയ ചുവടുവയ്പ്പ് സംബന്ധിച്ച തീയതികൾ പ്രഖ്യാപിച്ചത്. ചൊവ്വ പര്യവേക്ഷണ ദൗത്യമായ മംഗൾയാൻ ഒന്നിന് ശേഷം ഇസ്രൊ നടത്തുന്ന ആദ്യ ഗ്രഹാന്തര ദൗത്യമാണിത്. 2013ലായിരുന്നു മംഗൾയാൻ 1 വിക്ഷേപിച്ചത്.

വീനസ് ഓർബിറ്റർ മിഷൻ അഥവാ വി.ഒ.എമ്മെന്ന ദൗത്യത്തിൽ ശുക്രന്‍റെ അന്തരീക്ഷം, പ്രതല സവിശേഷകൾ, അഗ്നിപർവതങ്ങൾ, ഉപരിതലപാളികളും അകക്കാമ്പും തുടങ്ങി വിവിധ വിഷയങ്ങൾ പരിശോധിക്കും.

പ്രകാശ സവിശേഷതകൾ പഠിക്കാൻ സഹായിക്കുന്ന റഡാർ, ഇൻഫ്രാറെഡ് – അൾട്രാവയലറ്റ് ക്യാമറകൾ, ശുക്രന്‍റെ അയോണോസ്ഫിയർ പരിശോധിക്കുന്ന സെൻസറുകൽ തുടങ്ങിയവ ശുക്രയാൻ 1 പേടകത്തിലുണ്ടാകും.

കാർബൺ ഡൈ ഓക്സൈഡാൽ സമ്പന്നമായ അന്തരീക്ഷമാണു ശുക്രന്‍റേത്. ആകെ 1236 കോടി രൂപ പ്രതീക്ഷിക്കുന്ന പദ്ധതിക്ക് അടുത്തിടെ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു.

യു.എസും റഷ്യയും (സോവ്യറ്റ് യൂണിയൻ) യൂറോപ്യൻ സ്പെയ്സ് ഏജൻസിയും ജപ്പാനുമാണ് ഇതേവരെ ശുക്രനിലേക്ക് പര്യവേക്ഷണ പേടകം അയച്ചിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *