Timely news thodupuzha

logo

വയനാട് ദുരന്തത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് നിയമസഭ

തിരുവനന്തപുരം: വയനാട് ഉരുൾ പൊട്ടലിൽ അന്ത്യാഞ്ജലി അർപ്പിച്ച് നിയമസഭ. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപൊട്ടൽ സമാനതകളില്ലാത്ത മഹാദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രാജ്യത്ത് ഇന്ന് വരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഉരുൾപൊട്ടലുകളുടെ ഗണത്തിൽപ്പെടുന്ന ദുരന്തമാണ് ഉണ്ടായതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

ദുരന്തത്തിൽ 231 ജീവനുകൾ നഷ്ടപ്പെടുകയും 47 വ്യക്തികളെ കാണാതാകുകയും ചെയ്തതു. 145 വീടുകൾ പൂർണമായും 170 എണ്ണം ഭാഗികമായും തകർന്നു.

240 വീടുകൾ വാസയോഗ്യമല്ലാതായി. 183 വീടുകൾ ഓഴുകിപ്പോയി. രന്തത്തിൽ ചുരുങ്ങിയത് 1200 കോടിയുടെയെങ്കിലും നഷ്ടമാണ് വയനാട്ടിലുണ്ടായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേപ്പാടിയിലെ ദുരന്തബാധിതർക്കായി സുരക്ഷിതമായ ടൗൺഷിപ്പ് നിർമ്മിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട് ദുരിതാശ്വാസപ്രവർത്തനത്തിലും രക്ഷാപ്രവർത്തനത്തിലും സർക്കാരിന് പ്രതിപക്ഷം പൂർണ പിന്തുണ നൽകിയതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

ദുരിതാശ്വാസ പ്രവർത്തനം പൂർത്തിയാകുന്നത് വരെ ആ പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മാത്രമല്ല ദുരുതാശ്വാസ പ്രവർത്തനങ്ങൾ ഒരു കാരണവശാലും മന്ദഗതിയിലാക്കരുതെന്നും സമയബന്ധിതമായി പുനരധിവാസം പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷവും ഒരു സഹായവും കിട്ടിയില്ല. പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചിട്ടും താൽക്കാലികമായ സഹായം പോലും ലഭിച്ചില്ല എന്നത് ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *