Timely news thodupuzha

logo

തൊടുപുഴയിൽ കേരള കോൺഗ്രസ് എം ജന്മദിനം ആഘോഷിച്ചു

തൊടുപുഴ: കേരള കോൺഗ്രസ് പാർട്ടിയുടെ വജ്ര ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് തൊടുപുഴ നിയോജക മണ്ഡലത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. പാർട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജന്മദിനം പതാക ദിനമായി ആചരിച്ചു. പ്രത്യേകമായി തയ്യാർ ചെയ്ത വേദിയിൽ പാർട്ടി പതാക ഉയർത്തുകയും മധുര പലഹാര വിതരണവും പാർട്ടിയിലെ മുതിർന്ന നേതാക്കളെ ആദരിക്കുകയും ചെയ്തു.

നിയോജക മണ്ഡലം തല ഉദ്ഘാടനം ഉടുമ്പന്നൂരിൽ പാർട്ടി നിയോജകമണ്ഡലം പ്രസിഡൻ്റ് ജിമ്മി മറ്റത്തിപാറ നിർവഹിച്ചു. പാർട്ടി മണ്ഡലം പ്രസിഡൻ്റ് ജിജി വാളിയം പ്ലാക്കൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ സാംസൺ അക്കക്കാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആതിര രാമചന്ദ്രൻ, അഡ്വ. കെവിൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ കേന്ദ്രങ്ങൾ നടന്ന ജന്മദിനാഘോഷ പരിപാടികൾക്ക് പ്രൊഫ. കെ.ഐ ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട് മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അഡ്വ. മധു നമ്പൂതിരി, അംബിക ഗോപാലകൃഷ്ണൻ. ജോസ് കവിയിൽ, പ്രൊഫ. ജെസ്സി ആൻ്റണി തുടങ്ങിയവർ പ്രസംഗിച്ചു.

മണ്ഡലം പ്രസിഡന്റുമാരായ ഡോണി കട്ടക്കയം, ലിപ്സൺ കൊന്നക്കൽ, സണ്ണി കടത്തലകുന്നേൽ, ജോൺസ് നന്തളത്ത്, തോമാച്ചൻ മൈലാടൂർ, ജോസി വേളാച്ചേരി, തോമസ് വെളിയത്ത് മ്യാലിൽ, ജോസ് മഠത്തിനാൽ, മനോജ് മാമല, ജോർജ് പാലക്കാട്, ബാബു ചൊള്ളാനി, സണ്ണി പഴയിടം, സി.ജെ ജോസ് നിയോജക മണ്ഡലം ഭാരവാഹികളായ ജോയി, ഷിജു പൊന്നാമറ്റം, അബ്രഹാം അടപ്പൂർ, ഷാനി ബെന്നി, ജോസ് കുന്നുംപുറം, റോയ്സൺ കുഴിഞ്ഞാലിൽ, ജോഷി കൊന്നക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *