Timely news thodupuzha

logo

ഏജന്‍സി കമ്മീഷന്‍ വെട്ടിക്കുറച്ച എല്‍.ഐ.സി മാനേജ്മെന്‍റിന്‍റെ നടപടി പുനപരിശോധിക്കണമെന്ന് എന്‍.കെ പ്രേചന്ദ്രന്‍ എം.പി

തൊടുപുഴ: എല്‍.ഐ.സി ഏജന്‍റുമാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ഏജന്‍സി കമ്മീഷന്‍ ഏകപക്ഷീയമായി വെട്ടിക്കുറച്ച എല്‍.ഐ.സി മാനേജ്മെന്‍റിന്‍റെ നടപടി പുനപരിശോധിക്കണമെന്ന് ഓള്‍ ഇന്‍ഡ്യ എല്‍.ഐ.സി ഏജന്‍റ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച വിശദമായ നിവേദനം കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയ്ക്കും എല്‍.ഐ.സി ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ & സി.ഇ.ഒ എന്നിവര്‍ക്ക് നല്‍കി.

ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വരത്തക്കവിധത്തിലാണ് എല്‍.ഐ.സി പുതിയ ഉത്തരവിറക്കിയിട്ടുളളത്. 1956ല്‍ എല്‍.ഐ.സി രൂപീകരിച്ച ശേഷമുളള കഴിഞ്ഞ ഏഴ് ദശാബ്ദത്തിനിടയില്‍ ഇതാദ്യമായാണ് ഏജന്‍റ് കമ്മീഷന്‍ മാനേജ്മെന്‍റ് വെട്ടിക്കുറക്കുന്നത്. ലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ സ്വകാര്യ കമ്പനികള്‍ വന്നെങ്കിലും 74% മാര്‍ക്കറ്റ് ഷെയര്‍ ഇപ്പോഴും എല്‍.ഐ.സിക്കാണ്. എല്‍.ഐ.സിയില്‍ നിലവിലുളള 10 ലക്ഷത്തിലധികം വരുന്ന ശക്തമായ ഏജന്‍റസിന്‍റെ പ്രവര്‍ത്തനമാണിതിന് കാരണം.

കമ്മീഷന്‍ വെട്ടികുറച്ച് ഏജന്‍റസിനെ നിരുത്സാഹപ്പെടുത്തി സ്വകാര്യ മേഖലയെ സഹായിക്കാനുളള ബോധപൂര്‍വ്വമായ നടപടിയാണ് എല്‍.ഐ.സി മാനേജ്മെന്‍റും ഐ.ആര്‍.ഡി.എയും കേന്ദ്ര ഗവണ്‍മെന്‍റും സ്വീകരിക്കുന്നതെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *