Timely news thodupuzha

logo

ചോറ്റാനിക്കരയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികൾ അടക്കം ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കണ്ടനാട് സ്കൂളിലെ അധ്യാപകനായ രഞ്ജിത്, ഭാര്യ രശ്മി, മക്കളായ ആദി (9), ആദ്യ (7) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രശ്മിയും അധ്യാപികയാണ്. സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

രഞ്ജിത്തിനെയും രശ്മിയെയും തൂങ്ങി മരിച്ച നിലയിലും കുട്ടികളെ കിടക്കയിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മൃതദേഹങ്ങൾ മെഡിക്കൽ കോളെജിന് നൽകണമെന്നും കുറിപ്പിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *