Timely news thodupuzha

logo

നടൻ സൽമാൻ ഖാനെ ഉപദേശിച്ച് ബി.ജെ.പി എം.പി

മുംബൈ: എൻ.സി.പി നേതാവും മുൻ മന്ത്രിയുമായ ബാബാ സിദ്ദിഖി കൊല്ലപ്പെട്ടതിന് പിന്നാലെ സൽമാൻ ഖാനെ ഉപദേശിച്ച് ബി.ജെ.പി എം.പി ഹർനാഥ് സിങ് യാദവ്.

കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സൽമാൻ ഖാൻ ബിഷ്ണോയി വിഭാഗക്കാരോട് മാപ്പ് പറയണമെന്ന് യാദവ് ആവശ‍്യപ്പെട്ടു. പ്രിയപ്പെട്ട സൽമാൻ ഖാൻ ബിഷ്ണോയി സമൂഹം ദൈവമായി കരുതുന്ന കൃഷ്ണമൃഗത്തെ നിങ്ങൾ വേട്ടയാടി പാചകം ചെയ്ത് തിന്നു.

ഇതുമൂലം ബിഷ്ണോയി സമുദായത്തിന്‍റെ വികാരം വൃണപ്പെട്ടു. നിങ്ങൾ ഒരു വലിയ നടനാണ് രാജ്യത്തെ ഒരു വലിയ വിഭാഗം ആളുകൾ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളോടുള്ള എന്‍റെ ആത്മാർത്ഥമായ ഉപദേശം നിങ്ങൾ ബിഷ്‌ണോയ് സമുദായത്തിന്‍റെ വികാരങ്ങളെ മാനിക്കുകയും നിങ്ങളുടെ വലിയ തെറ്റിന് ബിഷ്‌ണോയ് സമുദായത്തോട് മാപ്പ് പറയണമെന്നും യാദവ് എക്സിൽ കുറിച്ചു.

Leave a Comment

Your email address will not be published. Required fields are marked *