Timely news thodupuzha

logo

എഫ്.എസ്.ഇ.ടി.ഒ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ യുദ്ധവിരുദ്ധ കൂട്ടായ്മകൾ സംഘടിപ്പിച്ചു

തൊടുപുഴ: യുദ്ധവെറിക്കെതിരെ മാനവികതയുടെ സന്ദേശം ഉയർത്താം, സാമ്രാജ്യത്വ അധിനിവേശങ്ങൾക്കെതിരെ ജനാധിപത്യ പ്രതിരോധം തീർക്കാം എന്ന ആശയം ഉയർത്തികൊണ്ട് ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ യുദ്ധ വിരുദ്ധ കൂട്ടായ്മകൾ സംഘടിപ്പിച്ചു.

പലസ്തീനെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധം ഒരു വർഷം പിന്നിടുന്നു. വിവരണാതീതമായ കെടുതികളാണ് യുദ്ധം സൃഷ്ടിച്ചിട്ടുള്ളത്. പാലസ്തീനെതിരെ തുടങ്ങിയ യുദ്ധം ലെബനൻ, യമൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇസ്രായേൽ വ്യാപിപ്പിച്ചിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെയും അന്താരാഷ്ട്ര കോടതിയുടെയും നിർദ്ദേശങ്ങളും നിബന്ധനകളും മാനിക്കാൻ തയ്യാറാകാതെ ഇസ്രായേൽ മുന്നോട്ട് പോകുന്നു.

തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടന്ന കൂട്ടായ്മ എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.എം ഹാജറ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് സി.കെ ജയശ്രീ അധ്യക്ഷത വഹിച്ചു. കെ.എസ്.റ്റി.എ ജില്ലാ സെക്രട്ടറി എം.ആർ അനിൽകുമാർ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ പ്രസുഭകുമാർ, കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.ആർ രജനി എന്നിവർ പ്രസംഗിച്ചു. എഫ്.എസ്.ഇ.റ്റി.ഒ ഏരിയ സെക്രട്ടറി പി.എം റഫീഖ് സ്വാഗതവും കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി സി.കെ സീമ നന്ദിയും പറഞ്ഞു.

ഇടുക്കിയിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.റ്റി.ഒ ഏരിയ സെക്രട്ടറി കെ.എസ് ജാഫർഖാൻ, കെ.ജി.ഒ.എ ഏരിയ വൈസ് പ്രസിഡന്റ് സബൂറാബീവി, എൻ.ജി.ഒ യൂണിയൻ ഏരിയ സെക്രട്ടറി അനീഷ് ജോർജ്, ജില്ലാ കമ്മിറ്റിയംഗം പി.എസ് അജിത എന്നിവർ സംസാരിച്ചു.

നെടുങ്കണ്ടത്ത് കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി പി.എസ് അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജി ഷിബു, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം ടൈറ്റസ് പൗലോസ്, ഏരിയ സെക്രട്ടറി എസ് ബിജു, കെ.എസ്.റ്റി.എ ജില്ലാ കമ്മിറ്റിയംഗം തോമസ് ജോസഫ് എന്നിവർ സംസാരിച്ചു.

കട്ടപ്പനയിൽ എഫ്.എസ്.ഇ.റ്റി.ഒ ജില്ലാ പ്രസിഡണ്ട് കെ.ആർ ഷാജിമോൻ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.റ്റി.ഒ ജില്ലാ സെക്രട്ടറി സി.എസ് മഹേഷ്, കെ.ജി.ഒ.എ ജില്ലാ കമ്മിറ്റിയംഗം പി.എൻ സുമേഷ്, എഫ്.എസ്.ഇ.ടി.ഒ ഏരിയ സെക്രട്ടറി മുജീബ് റഹ്മാൻ, എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി കെ വി ഷിജു എന്നിവർ പ്രസംഗിച്ചു.

അടിമാലിയിൽ കെ.എസ്.റ്റി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ.എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. കെ.എസ്.റ്റി.എ സംസ്ഥാന കമ്മിറ്റി അംഗം അപർണ നാരായണൻ, കെ.ജി.ഒ.എ ഏരിയ സെക്രട്ടറി എം.ബി രാജൻ, എൻ.ജി.ഒ യൂണിയൻ ഏരിയ സെക്രട്ടറി ബി.എൻ ബിജിമോൾ എന്നിവർ പ്രസംഗിച്ചു.

ദേവികുളത്ത് എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ പി.എ ജയകുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം എം.ബി ബിജു, എഫ്.എസ്.ഇ.റ്റി.ഒ ഏരിയ സെക്രട്ടറി കെ ശിവാനന്ദൻ, എൻ.ജി.ഒ യൂണിയൻ ഏരിയ സെക്രട്ടറി വൈ.എൻ രതീഷ് എന്നിവർ പ്രസംഗിച്ചു.

പീരുമേട്ടിൽ കെ.എസ്.റ്റി.എ സബ് ജില്ലാ സെക്രട്ടറി അനീഷ് തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ഏരിയാ സെക്രട്ടറി എം.റ്റി സിമോൾ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് നീനാ ഭാസ്കരൻ എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം രാജിവ് ജോൺ എന്നിവർ പ്രസംഗിച്ചു.

കുമളിയിൽ എഫ്.എസ്.ഇ.റ്റി.ഒ ഏരിയ സെക്രട്ടറി എസ് മഹേഷ്‌ ഉദ്ഘാടനം ചെയ്തു. കെ.ജി.എൻ.എ ജില്ലാ വൈസ് പ്രസിഡന്റ്‌ രാമുത്തായി, എൻ.ജി.ഒ യൂണിയൻ ഏരിയാ പ്രസിഡന്റ്‌ വി വിപിൻ ബാബു എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *