കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ സഹായി അലങ്കാർ സവായിയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തതായി റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസ് വക്താവായിരുന്ന സാകേത് ഗോഖലയെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ഇഡി അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിൽ, ബാങ്കിലുണ്ടായിരുന്ന പണത്തിൻറെ ഉറവിടത്തെക്കുറിച്ചു ചോദിച്ചപ്പോൾ അലങ്കാർ സവായി നൽകിയതാണെന്ന് ഗോഖലെ ഇഡിയോട് വ്യക്തമാക്കിയത്തിനെ തുടർന്നാണ് സവായിയെ ചോദ്യം ചെയ്തത്. മൂന്നു ദിവസത്തോളം ചോദ്യം ചെയ്തിരുന്നു. കോൺഗ്രസിനു വേണ്ടിയുള്ള സോഷ്യൽ മീഡിയ, കൺസൾട്ടൻസി വർക്കിനായി സവായി നൽകിയ പണം എന്നായിരുന്നു ഗോഖലെയുടെ വിശദീകരണം.
ഗോഖലെയേയും സവായിയേയും ഒരുമിച്ചിരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു. മുൻ ബാങ്കറായ സവായി രാഹുൽ ഗാന്ധിയുടെ അടുത്ത സഹായിയാണ്.