തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്നതായും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ദനയെന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ബുധനാഴ്ചയോടെയായിരിക്കും രൂപപ്പെടുക. ആന്‍ഡമാൻ കടലിന് മുകളിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുന്നത്.
ഒഡീഷ – ബംഗാള്‍ തീരത്തേക്കായിരിക്കും ദന ചുഴലിക്കാറ്റ് നീങ്ങുക. അതേസമയം, കേരളത്തിൽ തുലാവര്‍ഷത്തോട് അനുബന്ധിച്ചുള്ള മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ഇന്ന് മഴ ശക്തമാകുന്ന പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രതവേണമെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.