Timely news thodupuzha

logo

അച്ചൻകോവിൽ നദിക്കരയിലുള്ളവർക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: അച്ചൻകോവിൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

സംസ്ഥാന ജലസേചന വകുപ്പിന്‍റെ പത്തനംതിട്ട ജില്ലയിലെ കല്ലേലി, കോന്നി സ്റ്റേഷനുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ച് കടക്കാനോ പാടില്ല.

തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, കനത്ത മഴയിൽ മൂന്നാറിൽ വീട് തകര്‍ന്നു വീണു.

മൂന്നാർ ന്യൂ നഗർ സ്വദേശിയായ കാളിയുടെ വീടാണ് പുലർചെയുണ്ടായ കനത്ത മഴയിൽ പൂർണമായും തകർന്നത്. വീടിന്‍റെ അപകടാവസ്ഥയെ തുടർന്ന് സമീപത്തെ മറ്റൊരു വീട്ടിലേക്ക് വാടകയ്ക്ക് ഇവർ മാറി താമസിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്.

Leave a Comment

Your email address will not be published. Required fields are marked *