Timely news thodupuzha

logo

കെ.എസ്.ആർ.റ്റി.സി ബസ്സിൽ നിന്ന് പുക ഉയർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മൂലമറ്റം: കെ.എസ്.ആർ.റ്റി.സി ബസ്സിൽ നിന്ന് പുക ഉയർന്നു. ഉടൻ തന്നെ ഡ്രൈവർ വണ്ടി നിർത്തി യാത്രക്കാർ ഓടിയിറങ്ങി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. അപ്രതീക്ഷിതമായി പിക ഉയർന്നതിനാൽ യാത്രക്കാർ പരിഭ്രാന്തരായി ഒച്ചവച്ചു. മൂലമറ്റത്ത് നിന്ന് ഏലപ്പാറ വാഗമൺകുടി രാവിലെ പീരുമേടിന് പോയ ബസ് വെള്ളിയാഴ്ച രാവിലെ 9 മണിയോടു കൂടി ഡി.സി കോളേജിനും ഇടുക്ക് പറക്കുമിടക്ക് വച്ചാണ് സംഭവം.

ഫാൻ ബെൽറ്റ് പൊട്ടി വണ്ടി ഓവർ ഹീറ്റായതാണ് ചൂടായതും പുകവരാനും കാരണം വലിയ കയറ്റം കയറി ചെന്ന വണ്ടിയായതുകൊണ്ട് യാത്രക്കാർ ഭയപ്പെട്ടു ചിലർ നിലവിളിച്ചു. വണ്ടി നിർത്തി യാത്രക്കാർ സുരക്ഷിതരായി ഇറങ്ങി മാറി മൂലമറ്റം ഡിപ്പോയിൽ എല്ലാം പഴയ വണ്ടികളാണ് ഇവിടം കൂടുതൽ മലമ്പ്രദേശങ്ങളും ആണ് അതുകൊണ്ട് പല വണ്ടികളും കയറ്റം കയറാൻ പറ്റാത്ത അവസ്ഥയാണ് ഇത്തരം വണ്ടികൾ മാറ്റി പുതിയ വണ്ടികൾ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് അധികൃതർ പുല്ലുവില പോലും കല്പിക്കാറില്ല.

ഏതു സമയത്തും അപകട സാധ്യതയുള്ള മലബ്രദേശങ്ങളിലൂടെയാണ് ഇവിടത്തെ ബസ്സുകൾ ഓടുന്നത് ഇനിയെങ്കിലും അപകടം ക്ഷണിച്ച് വരുത്താതെ മൂലമറ്റത്തേയ്ക്ക് കൂടുതൽ പുതിയ ബസ്സുകൾ അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *