ദുബായ്: മലപ്പുറം എടരിക്കോട് സ്വദേശി ഷഫഖത്തുല്ല(പൂഴിക്കൽ മോൻ-42) ദുബായിൽ അന്തരിച്ചു. എടരിക്കോട് മമ്മാലിപ്പടിയിലെ പരേതരായ കുഞ്ഞു മാസ്റ്ററുടേയും ആയിശുമ്മുവിന്റെയും മകനാണ്. ദുബായ് പാലസിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഷാഹിന(എ.എം.എൽ.പി.എസ് ക്ലാരി സൗത്ത്). മക്കൾ: മുഹമ്മദ് ഷാഹിൻ, ഷഫിൻ മുഹമ്മദ്, ആയിശ ഷദ. സഹോദരങ്ങൾ: ആരിഫാബി(കൊളപ്പുറം), മുസ്ഫിറ(ചേന്നര പെരുന്തിരുത്തി എഎംഎൽപി സ്കൂൾ). മയ്യിത്ത് അൽഖൂസ് ഖബർസ്ഥാനിൽ കബറടക്കി.