Timely news thodupuzha

logo

സംസ്ഥാന സ്‌കൂൾ കായിക മേള സമാപന ചടങ്ങിനിടെ സംഘർഷം

കൊച്ചി: കേരള സ്‌കൂൾ കായികമേളയുടെ സമാപന ദിവസം പൊലീസും വിദ്യാർത്ഥികളുമായി സംഘർഷം. വിദ്യാർത്ഥികളെ പൊലീസ് മർദിച്ചെന്നാരോപിച്ച് രക്ഷിതാക്കളും വിദ്യാർത്ഥികളും വേദിയിലുണ്ടായിരുന്ന മന്ത്രി വി ശിവൻകുട്ടിയെ തടഞ്ഞ് വച്ചു.

മന്ത്രിയെ വേദിയിൽ നിന്ന് മാറ്റിയ പൊലീസ് വിദ്യാർഥികളെ മർദിക്കുകയും സ്റ്റേഡിയത്തിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് അധ്യാപകരും രക്ഷിതാക്കളും ഉയർത്തിയത്. പുരുഷ പൊലീസുകാർ വനിതാ കായികതാരങ്ങളെ മർദിച്ചതായും വിദ്യാർഥികൾ ആരോപിച്ചു. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരി​ഗണിച്ചതിനെ തുടർന്നാണ് പ്രതിഷേധമുണ്ടായത്.

നാവാമുകുന്ദ, മാർ‌ ബേസിൽ സ്കൂളുകളാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിന് പിന്നിൽ ഉദ്യോ​ഗസ്ഥരുടെ കളിയുണ്ടെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. സ്പോർട്ട്സ് സ്‌കൂളുകളുടെ വിഭാഗത്തിൽ ജി വി രാജ സ്പോർട്സ് സ്‌കൂൾ 55 പോയിന്‍റുമായി ഒന്നാം സ്‌ഥാനത്തെത്തിയിരുന്നു.

അത്ലറ്റിക്സ് വിഭാഗത്തിൽ കടകശ്ശേരി ഐഡിയൽ സ്‌കൂൾ 80 പോയിന്‍റുമായി ഒന്നാം സ്‌ഥാനത്തെത്തിയിരുന്നു. 44 പോയിന്‍റുമായി തിരുനാവായ നവാമുകുന്ദ സ്‌കൂൾ രണ്ടാം സ്‌ഥാനത്തും 43 പോയിന്റുമായി കോതമംഗലം മാർ ബേസിൽ മൂന്നാം സ്‌ഥാനത്തും എത്തിയിരുന്നു.

എന്നാൽ രണ്ടാം സ്‌ഥാനം പ്രഖ്യാപിച്ചപ്പോൾ ജി വി രാജയ്ക്ക് ട്രോഫി നൽകിയതോടെയാണ്‌ പ്രതിഷേധം ഉയർന്നത്. പ്രതിഷേധിച്ച വനിതാ കായികതാരങ്ങളെയടക്കം പുരുഷ പൊലീസുകാർ മുഖത്തടിച്ചതായി ആരോപണം ഉയർന്നു.

തുടർന്ന് ശക്തമായ പ്രതിഷേധമാണ് വേദിയിൽ ഉയർന്നത്. സമാപന ചടങ്ങിന്‍റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തെ തുടർന്ന് സമാപന ചടങ്ങ് വേ​ഗത്തിൽ അവസാനിപ്പിച്ചു. മുഖ്യമന്ത്രിയായിരുന്നു സമാപന ചടങ്ങിൽ മുഖ്യാതിഥിയായെത്തിയത്.

ഉച്ച മുതൽ പ്രധാന വേദിയായ മഹാരാജാസ് സ്റ്റേഡിയത്തിന് ചുറ്റും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇത്രയും വലിയ കായിക മേള നടക്കുമ്പോഴും കുട്ടികളെയും കൊണ്ട് വന വാഹനങ്ങളടക്കം പൊലീസ് നീക്കം ചെയ്യാൻ ശ്രമിച്ചതും സംഘര്ഷത്തിനിടയാക്കിയിരുന്നു. തൊട്ടടുത്ത റോഡരുകിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പോലും നീക്കാൻ പൊലീസ് നിർബന്ധിച്ചത് തർക്കത്തിനിടയാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *