ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ ഡെപ്യൂട്ടി കളക്റ്റർക്കെതിരേ ബലാത്സംഗത്തിന് കേസെടുത്തു. രണ്ട് വർഷം മുമ്പ് ഒരു യുവതിയെ വിവാഹ വാഗ്ദാനം നൽകി നിരന്തരം ബലാത്സംഗം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്. രാജേഷ് സോർതെ എന്ന നാൽപ്പത്തേഴുകാരനാണ് കേസിലെ ഏക പ്രതി. 2022ൽ ഇയാൾ രാജ്ഗഡ് ജില്ലയിലെ പാച്ചോരിൽ തഹസിൽദാർ ആയിരിക്കെയാണ് തന്നെ പല സ്ഥലങ്ങളിൽ വച്ച് ബലാത്സംഗം ചെയ്തതെന്ന് പരാതിക്കാരി പറയുന്നു.