Timely news thodupuzha

logo

അറക്കുളം പഞ്ചായത്തിൽ അടിസ്ഥാന വികസന പദ്ധതികൾ ഉൾപ്പെടെ പദ്ധതി നടത്തിപ്പ് താളം തെറ്റിയതായി യു.ഡി.എഫ് ഭാരവാഹികൾ

മൂലമറ്റം: അറക്കുളംപഞ്ചായത്തിൽ അടിസ്ഥാനവികസനപദ്ധതി കൾ ഉൾപ്പെടെ പദ്ധതിനടത്തിപ്പ് താളം തെറ്റിയതായി യു. ഡി.എഫ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽകരാർ വച്ച് 57 ജോലികൾ പൂർത്തിയാ ക്കാൻ കഴി ഞ്ഞില്ല. ഇതോടെ 3.22കോടി രൂപയുടെ ജോലികളും 2024-25സാമ്പത്തിക വർഷത്തിൽ വിനിയോഗിക്കാവുന്ന 2.46കോടി രൂപ യും 5.68കോടി രൂപയുടെ പദ്ധതി കൾ പൂർത്തിയാക്കണം.

എന്നാൽ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പദ്ധതി കൾ ഒന്നും സമയത്ത് പൂർത്തിയാക്കാൻ കഴിയില്ല. അസിസ്റ്റൻറ് എൻജിനീയർ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മാർ ഉൾപ്പെടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. നിർമ്മാണജോലികൾക്ക് പുറമേ ലൈഫ് പദ്ധതി, പി.എം.എ.വൈ പദ്ധതിഎന്നിവയുടെ നടത്തിപ്പും അവതാളത്തിൽ ആണ്.

പട്ടിക വിഭാഗങ്ങൾക്കുള്ള ഫണ്ട് മുൻവർഷം 2.10 രണ്ടുകോടി ഉണ്ടായിരുന്നിടത്ത് ഈ 10 ലക്ഷം രൂപ മാത്രമാണ് ഉള്ളത്. ഇത് ഈ വിഭാഗം ജനങ്ങളോട് കാണിക്കുന്ന അവഗണയാണ്.

കേന്ദ്രാ വി ഷ് കൃ ത പദ്ധതി 21ലക്ഷത്തി പതിനെണ്ണ യിരം,പുന രുദ്ധരണഫണ്ട്‌ ഒരു കോടി എഴുപത് ലക്ഷത്തി അമ്പത്തി മൂവായിരത്തി ഇരുനൂ റ്‌, വികസനഫണ്ട്‌ ഒരുകോടി ആറു ലക്ഷത്തി എഴുപത്തി ഏഴായിരത്തി നൂറ്റി തൊണ്ണൂറ്,നോൺ റോഡ് പുന രുദ്ധാരണഫണ്ട്‌ പതിനെട്ട് ലക്ഷത്തി അമ്പത്തിനായിരം തനത് ഫണ്ട്‌ ഏഴു ലക്ഷത്തി നൽപ്പത്തി ഒന്നായിരത്തി എണ്ണൂ റ്റിഅ മ്പത് ഇത്രയും തുകയുടെ പദ്ധതികൾ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ സമയത്ത് പൂർത്തി യാ ക്കാൻ കഴിയില്ല.

ഇത് പഞ്ചായത്തിന്റെ വികസനം അവതാളത്തിലാക്കും. കഴിഞ്ഞ രണ്ടു വർഷവും ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പദ്ധതി കൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

എൽ. ഡി എഫ് ഭരണസമിതി യുടെ കഴിവ് കേടാണ് ഇതിന് കാരണമെന്നും സമയബന്ധിത മായി പദ്ധതി കൾ പൂർത്തിയാക്കാൻ സാഹചര്യം ഉണ്ടാക്കിയില്ലെങ്കിൽ സമരപരിപാടി കൾആരംഭിക്കുമെന്നുംയു. ഡി. എഫ് ചെയർമാൻ ജിഫി അഞ്ചാനി, കൺവീനർ എ.ഡി.മാത്യു,യു ഡി എഫ് നേതാക്കളായ ഉഷ ഗോപിനാഥ്,കൊച്ചു റാണി ജോസ്,ഓമന ജോൺസൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *