Timely news thodupuzha

logo

സന്ദീപ് ചെന്നെത്തിയിരിക്കുന്നത് വെറുപ്പിൻറെയും പാപികളുടെയും ഇടയിലേക്കാണെന്ന് പത്മജ

പാലക്കാട്: ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലേക്ക് മാറിയ സന്ദീപ് വാര്യർക്ക് ഫേസ്ബുക്കിലൂടെ മറുപടി നൽകി ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ.

സ്നേഹത്തിൻറെ കടയിൽ അല്ല നിങ്ങൾ മെമ്പർഷിപ്പ് എടുത്തതെന്നും വെറുപ്പിൻറെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങൾ ചെന്നെത്തിയിരിക്കുന്നതെന്നും അത് കാലം തെളിയിക്കുമെന്നുമാണ് പത്മജ കുറിപ്പിൽ വ്യക്തമാക്കിയത്. എത്ര വലിയ കുഴിയിലാണ് വീണിരിക്കുന്നതെന്ന് നിങ്ങൾക്ക് അറിയില്ല. ഇനി ഇത്രയും കാലം ഛർദിച്ചതൊക്കെ വിഴുങ്ങണ്ടേെന്നും പത്മജ ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ – കഷ്ടം സന്ദീപേ, നിങ്ങൾ എത്ര വലിയ കുഴിയിൽ ആണ് വീണിരിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയില്ല. ഇനി ഇത്രയും കാലം ശർദിച്ചതൊക്കെ വിഴുങ്ങണ്ടേ? കെപിസിസി പ്രസിഡൻറ് ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് തോനുന്നു. രണ്ട് ദിവസമായി ഷാഫിയും സന്ദീപ് വാരിയരും എവിടെ ആയിരുന്നു എന്ന് അന്വേഷിച്ചാൽ മതി.

സന്ദീപേ ആ ഇരിക്കുന്നതിൽ രണ്ടു പേർക്ക് നിങ്ങളെ ഇലക്ഷന് വരെ ആവശ്യമുണ്ട്. ബാക്കിയുള്ളവർക്ക് നിങ്ങൾ വരുന്നതിൽ തീരെ താല്പര്യമില്ല. മുങ്ങാൻ പോകുന്ന കപ്പലിൽ ആണല്ലോ സന്ദീപേ നിങ്ങൾ പോയി കയറിയത് ? സ്നേഹത്തിൻറെ കടയിൽ അല്ലാ നിങ്ങൾ മെമ്പർഷിപ്പ് എടുത്തത്. വെറുപ്പിൻറെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങൾ ചെന്ന് എത്തിയിരിക്കുന്നത്. അതു കാലം തെളിയിക്കും.

Leave a Comment

Your email address will not be published. Required fields are marked *