തൊടുപുഴ ഈസ്റ്റ്: നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ മങ്ങാട്ടുകവല തുണ്ടത്തിൽ (മഞ്ഞളാങ്കൽ) പരേതനായ റ്റി.എ ഫ്രാൻസിസിന്റെ ഭാര്യ മേരി(89) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 17/11/2024 ഞായർ ഉച്ചകഴിഞ്ഞ് 2.30ന് വസതിയിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. നെയ്യശ്ശേരി കുഴിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: പരേതയായ വത്സ വിൽസൺ, ,, ബേബി ഫ്രാൻസിസ്, ലിസി മാത്യൂ, ഡാർളി സണ്ണി, പരേതനായ ഷാജു, ജോഷി ഫ്രാൻസിസ്. മരുമക്കൾ: പരേതനായ കെ ജോൺ വിൽസൺ, കുളങ്ങരതൊട്ടിയിൽ(തൊടുപുഴ),ലിസി ബേബി, പുല്ലോക്കാരൻ,ചൗക്ക, ചാലക്കുടി(റിട്ട. അധ്യാപിക, വിമല കിന്റർ ഗാർഡൻ)പരേതനായ മാത്യൂ അഞ്ചേരി ൽ (പള്ളിക്കുന്ന്, തൃശൂർ)സണ്ണി ചൊറിയംതടത്തിൽ,(വാഴക്കുളം), മിനി ജോഷി, തട്ടാറുകുന്നേൽ(ആരക്കുഴ). ഭൗതിക ശരീരം ഞായർ രാവിലെ ഒൻപതിന് വസതിയിൽ കൊണ്ടുവരും.