Timely news thodupuzha

logo

മൂവാറ്റുപുഴ ബ്ലോക്ക് ക്ഷീരകർഷക സംഘം 2024 – 2025 നടത്തി

മുവാറ്റുപുഴ: ക്ഷീരകർഷകർക്കുള്ള ഗ്രാമീണ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷീര വികസന വകുപ്പിന്റെയും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ ബ്ലോക്ക് ക്ഷീരകർഷക സംഘം 2024 25 മഞ്ഞള്ളൂർ ക്ഷീരോൽപ്പാതക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ നടന്നു. ക്ഷീര കർഷക സംഗമം ഡോക്ടർ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെജി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷീര സംഗമത്തോടെ അനുബന്ധിച്ച് ക്ഷീരവികസന സെമിനാർ, മികച്ച ക്ഷീരകർഷകരെ ആദരിക്കൽ, ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ക്ഷീര സംഘത്തെ ആദരിക്കൽ, പാലുൽപന്ന പ്രദർശനം എന്നിവയും നടന്നു. ചടങ്ങിനോട് അനുബന്ധിച്ച് മൂവാറ്റുപുഴ ബ്ലോക്കിലെ ഈ വർഷത്തെ മികച്ച ക്ഷീരകർഷകരായി തിരഞ്ഞെടുത്ത ബിജു പി എൻ ലൈസമ്മാ ഇമ്മാനുവൽ വിജേഷ് വിജയൻ എന്നിവർക്ക് അവാർഡ് നൽകി.

ചടങ്ങിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മുത്തേടൻ, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻസി ജോസ്, എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഉല്ലാസ് തോമസ്, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടോമി തന്നിട്ടാമാക്കൽ, മഞ്ഞള്ളൂർ അപ്കോസ് പ്രസിഡണ്ട് റിജു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ വകുപ്പ് മേധാവികൾ സഹകാരികൾ കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *