Timely news thodupuzha

logo

തൊടുപുഴയിൽ പെട്രോൾ പമ്പിലുണ്ടായ ഗുണ്ടാ വിളയാട്ടം; പമ്പ് നടത്തിപ്പുകാരനെ സർക്കിൾ ഇൻസ്‌പെക്ടർ ഭീഷണിപ്പെടുത്തിയതായി പരാതി

തൊടുപുഴ: മങ്ങാട്ടുകവലയിലെ പെട്രോൾ പമ്പിലുണ്ടായ ഗുണ്ടാ വിളയാട്ടവുമായി ബന്ധപ്പെട്ട് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ പമ്പ് നടത്തിപ്പുകാരനോട് സർക്കിൾ ഇൻസ്‌പെക്ടർ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.

പമ്പ് നടത്തിപ്പുകാരൻ പുത്തൻപുരയിൽ ലിറ്റോ പി ജോണാണ്, തൊടുപുഴ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ മഹേഷ് കുമാറിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് രേഖാ മൂലം പരാതി നൽകിയിരിക്കുന്നത്.

പരാതിയിൽ പറയുന്നതിങ്ങനെ: ശനിയാഴ്ച വൈകിട്ടാണ് പമ്പിൽ അതിക്രമം നടന്നത്. ഇതുമായി ബന്ധപ്പെട്ട് തൊടുപുഴ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. കേസ് അന്വേഷിച്ച സബ് ഇൻസ്‌പെക്ടറാണ് തിങ്കളാഴ്ച രാവിലെ പമ്പ് മാനേജരേയും തന്നെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്. എന്നാൽ സ്റ്റേഷനിലെത്തിയപ്പോൾ കേസ് സർക്കിൾ ഇൻസ്‌പെക്ടർ ഏറ്റെടുത്തതായി പറഞ്ഞു. ഇതേ തുടർന്ന് സി.ഐയുടെ ഓഫീസ് മുറിയിലെത്തി. പ്രതിഭാഗത്തുള്ള 16 വയസുകാരനും പിതാവും അപ്പോൾ സി.ഐയുടെ മുറിയിലുണ്ടായിരുന്നു. തങ്ങളുടെ മുന്നിൽ വച്ച് പ്രതികളോട് ഇനി മേലിൽ കുറ്റം ആവർത്തിക്കരുതെന്ന് പറഞ്ഞു. ഇതിന് ശേഷം പരാതി ഒത്തു തീർപ്പാക്കിയതായി എഴുതി ഒപ്പിടാൻ തങ്ങളോട് പറഞ്ഞു. ഇതിന് തങ്ങൾ തയ്യാറായില്ല. ഇതോടെ തന്റെ ഓഫീസിൽ താൻ പറയുന്നതാണ് നിയമം എന്നും കേസുമായി മുന്നോട്ട് പോയാൽ തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളിൽ തന്നെ വിളിക്കരുതെന്നും പറഞ്ഞ് സി.ഐ ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തു. പരാതി ഒത്ത് തീർപ്പാക്കാൻ നിർബന്ധിച്ചതിന് പിന്നിൽ പണത്തിന്റെ സ്വാധീനമുണ്ടെന്ന് താൻ സംശയിക്കുന്നു. എസ്.ഐ അന്വേഷിച്ചുകൊണ്ടിരുന്ന കേസ് പൊടുന്നനെ സി.ഐ ഏറ്റെടുത്തതിന് പിന്നിലും ദുരൂഹമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് സംശയമുണ്ട്. സി.ഐയുടെ ഭാഗത്ത് നിന്ന് ഭീഷണിയുള്ളതിനാൽ ഭയമുണ്ട്. അതുകൊണ്ടാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സി.ഐ മഹേഷ് കുമാറിനെതിരെ ശിക്ഷാ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *