Timely news thodupuzha

logo

വഖഫ് ഭേദഗതി; പാർമെൻ്റ് ശീതകാല സമ്മേളനത്തിന് തുടക്കമാകുന്നു

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ഉൾപ്പെടെ 16 സുപ്രധാന ബില്ലുകൾ അജൻഡയിലുള്ള പാർമെൻ്റ് സമ്മേളനത്തിന് തുടക്കമാകുന്നു. ഡിസംബർ 25 വരെ 19 ദിവസമാകും സഭ ചേരുന്നത്.

വഖഫ് ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെൻ്ററി സമിതി(ജെ.പി.സി) 29ന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഇതിനുശേഷമാകും സഭ ബിൽ പരിഗണിക്കുന്നത്.

ഭരണഘടന അംഗീകരിച്ചതിൻറെ എഴുപത്തഞ്ചാം വാർഷികമായ നാളെ ഭരണഘടനാ ദിനം ആചരിക്കും. ഇതിൻറെ ഭാഗമായി പാർലമെൻറിൻറെ സെൻട്രൽ ഹാളിൽ ചേരുന്ന സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യും. അഞ്ച് ബില്ലുകളാണ് ഈ സമ്മേളനത്തിൽ പുതുതായി അവതരിപ്പിക്കുക. ചർച്ചയ്ക്കെടുത്തു പാസാക്കാനുള്ള 11 ബില്ലുകളുടെ പട്ടികയിലാണ് ഏറെ വിവാദമുയർത്തിയ വഖഫ് ഭേദഗതി ബിൽ.

എന്ത് സംഭവിച്ചാലും ഈ സമ്മേളനത്തിൽ ബിൽ പാസാക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. നിയുക്ത എം.പി പ്രയിങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഉണ്ടായേക്കുമെന്നാണ് സൂചന.

മറ്റ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഉടൻ ഉണ്ടാകും. വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചത്. മഹാരാഷ്‌ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും 13 സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം വന്നതിന് പിന്നാലെയാണ് സമ്മേളനം.

അദാനി ഗ്രൂപ്പിനെതിരെ യു.എസ് ഏജൻസിയുടെ അഴിമതിക്കേസും മണിപ്പുർ കലാപവുമുൾപ്പെടെ ഉന്നയിച്ച് സഭയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ തീരുമാനം.

അദാനി വിവാദത്തിൽ ജെ.പി.സി അന്വേഷണം ആവശ്യപ്പെടാനും നീക്കമുണ്ട്. എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് മാസങ്ങളോളും ജയിലിൽ പാർപ്പിച്ചിട്ടും ഝാർഖണ്ഡിൽ എൻ.ഡി.എയ്ക്കുണ്ടായ തിരിച്ചടിയും പ്രതിപക്ഷം ആയുധമാക്കും.

Leave a Comment

Your email address will not be published. Required fields are marked *