Timely news thodupuzha

logo

മലയാളി യുവാവിനെ ഹംഗറിയിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കുമളി: അമരാവതിപ്പാറ തൊട്ടിയിൽ വീട്ടിൽ സനൽ കുമാറാണ്(47) ഹംഗറിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹംഗറി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ ലഭിക്കാത്തതിനെ തുടർന്ന് ഹംഗറിയിലുള്ള സുഹൃത്തുക്കളെ വിവരം അറിയിക്കുകയും അവർ നടത്തിയ അന്വേഷണത്തിൽ സനലിനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ശനിയാഴ്ച്ച രാത്രി ജോലി കഴിഞ്ഞ് നാട്ടിലെ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. ഭാര്യ റാണി. മക്കൾ: ആര്യ, അശ്വിൻ.

Leave a Comment

Your email address will not be published. Required fields are marked *