തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറയുന്നു. പവന് 480 രൂപ കുറഞ്ഞ് 56,720 രൂപയാണിപ്പോൾ സ്വർണവില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 7090 രൂപയാണ് വില. 18 ക്യാരറ്റ് സ്വർണത്തിൻറെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം വെള്ളിവിലയിൽ മാറ്റമില്ല. അന്താരാഷ്ട്ര സ്വർണവിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഔൺസിന് 2625 ഡോളർ എന്ന നിരക്കിലേക്കാണ് ഇടിഞ്ഞിരിക്കുന്നത്.