ഹൈദരാബാദ്: തെലങ്കാനയിൽ നിയന്ത്രണം വിട്ട കാർ തടാകത്തിലേക്ക് മറിഞ്ഞ് 5 യുവാക്കൾ മരിച്ചു. ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. ജലാൽപുരിലെ യാദാദ്രി ഭുവനാഗിരി ജില്ലയിലാണ് അപകടമുണ്ടായത്. മരിച്ചവർ എല്ലാം എൽബി നഗർ ആർടിസി കോളനിയിലെ താമസക്കാരാണ്. യുവാക്കൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. അമിത വേഗത്തിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തടാകത്തിലേക്ക് മറിയുകയായിരുന്നു. വംശി(23), ദിഗ്നേഷ്(21), ഹർഷ(21), ബാലു (19), വിനയ്(21) എന്നിവരാണ് മരിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.