Timely news thodupuzha

logo

ശബരിമലയിൽ വൻ തിരക്ക്

സന്നിധാനം: ശബരിമലയിൽ വൻ തിരക്ക്. രാവിലെ ശരംകുത്തി കഴിഞ്ഞും തിരക്ക് നീണ്ടു. മണ്ഡലകാലം ആരംഭിച്ചതിൽ പിന്നെ ഏറ്റവും അധികം തീർഥാടകർ ദർശനം നടത്തിയത് വെള്ളിയാഴ്ചയാണ്.

വെള്ളിയാഴ്ച ഹരിവരാസനം പാടി നടയടച്ച സമയത്ത് പതിനായിരത്തോളം പേർ പതിനെട്ടാം പടികയറാനായി ക്യൂവിലുണ്ടായിരുന്നു. ഇവരെല്ലാം രാവിലെയാണ് ഗർശനം നടത്തിയത്. രാത്രി 10 മണിവരെയുള്ള കണക്കനുസരിച്ച് 84,762 പേർ ദർശനം നടത്തി.

അതിൽ 16840 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. ‌സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച പുതിയ പൊലീസ് സംഘം ചുമതലയേറ്റിട്ടുണ്ട്. കഴിഞ്ഞ 2 ബാച്ചിലുള്ള പൊലീസുകാരേക്കാളധികം പൊലീസുകാർ ഇത്തവണ എത്തിയിട്ടുണ്ട്.

പമ്പ – നിലയ്ക്കൽ ചെയിൻ സർവീസ് ബസുകളിൽ കയറാൻ ത്രിവേണിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തീർഥാടകർ റോഡിലേക്ക് ഇറങ്ങി അപകടമുണ്ടാകാതിരിക്കാൻ പൊലീസ് ബാരിക്കേടുകൾ സ്ഥാപിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *