Timely news thodupuzha

logo

സ്വർണ വില ഉയർന്നു

കൊച്ചി: സ്വർണവിലയിൽ രണ്ടാം ദിനവും വർധന. ഇന്ന് (10/12/2024) പവന് 600 രൂപ വർധിച്ചതോടെ 57,640 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ വില. ഗ്രാമിന് 75 രൂപയാണ് വർധിച്ചത്. 7205 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഈ മാസത്തിൻറെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില.

രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വർണവില എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില കൂടിയും കുറഞ്ഞും തുടർന്നുള്ള ചാഞ്ചാട്ടമാണ് കാണാനായത്. അതേസമയം, വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില 3 രൂപ ഉയർന്ന് 103 രൂപയായി.

Leave a Comment

Your email address will not be published. Required fields are marked *