പട്ന: ഇന്ത്യ സഖ്യത്തിൻറെ അധ്യക്ഷ സ്ഥാനത്തേക്ക് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി വരട്ടെയെന്ന് ലാലു പ്രസാദ് യാദവ്. കോൺഗ്രസിൻറെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും മമതയെ പിന്തുണയിക്കുമെന്നും ലാലു പറഞ്ഞു.
2025ൽ ബിഹാർ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമതയെ ഇന്ത്യ സഖ്യത്തിൻറെ നേതാവാക്കണമെന്ന ആവശ്യവുമായി ഞായറാഴ്ച തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യം മമതയാണെന്നായിരുന്നു പാർട്ടി എം.പി കീർത്തി ആസാദിൻറെ പരാമർശം. എന്നാൽ മമതയ്ക്ക് വഴങ്ങേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ്. ഇതിനിടെയാണ് മമതയെ പിന്തുണച്ച് ലാലു പ്രസാദ് യാദവ് രംഗത്തെത്തിയത്.