Timely news thodupuzha

logo

സമരത്തിനിടയിൽ കുഴഞ്ഞു വീണ് മരിച്ച എം.കെ ചന്ദ്രന്റെ സംസ്കാരം നടത്തി

തൊടുപുഴ: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുക്കവേ കുഴഞ്ഞുവീണു മരിച്ച കേരള കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി അംഗം മലേപറമ്പിൽ എം കെ ചന്ദ്രന്റെ സംസ്കാരം നടത്തി.

കേരള കോൺഗ്രസ്‌ ചെയർമാൻ പി ജെ ജോസഫ് എം എൽ എ ഭവനത്തിലെത്തി പുഷ്പചക്രം അർപ്പിച്ചു. മൃതദ്ദേഹത്തിൽ വെള്ളയും ചുമപ്പും ചേർന്ന പാർട്ടി പതാക പുതപ്പിച്ച് പി ജെ ജോസഫ് എം എൽ എ അന്ത്യാഭിവാദ്യം അർപ്പിച്ചു.

പാർട്ടി നേതാക്കളായ വർക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി സി തോമസ്,പാർട്ടി വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി, ജില്ലാ പ്രസിഡന്റ്‌ എം ജെ ജേക്കബ്, ഹൈ പവർ കമ്മിറ്റി അംഗങ്ങളായ അഡ്വ ജോസഫ് ജോൺ, അഡ്വ ജോസി ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി മാരായ എം മോനിച്ചൻ, എ കെ ജോസഫ്, സാബു പ്ലാത്തോട്ടം, പി സി ജോസഫ് എന്നിവർ പങ്കെടുത്തു.

സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട നൂറ്‌ കണക്കിന് ആളുകൾ എം കെ ചന്ദ്രനെ ഒരിക്കൽ കൂടി കാണാൻ മലേപ്പറമ്പിൽ
ഭവനത്തിലെത്തി.

ജോണി നെല്ലൂർ എക്സ് എം എൽ എ, മാത്യു സ്റ്റീഫൻ എക്സ് എം എൽ എ, മുനിസിപ്പൽ ചെയർപേഴ്സൻ സബീന ബിഞ്ചു , കേരള കോൺഗ്രസ്‌ ഉന്നതാ ധികാര സമിതി അംഗങ്ങളായ അപു ജോൺ ജോസഫ്, സേവി കുരിശുവീട്ടിൽ,സി പി എം നേതാക്കളായ ടി ആർ സോമൻ, ഫൈസൽ മുഹമ്മദ്‌, മുൻ ഡിസിസി പ്രസിഡന്റ്‌ റോയ് കെ പൗലോസ്, ബി ജെ പി മേഖല പ്രസിഡന്റ്‌ ബിനു കൈമൾ,അൽ അസർ കോളേജ് ചെയർമാൻ കെ എം മൂസ ഹാജി, പി പി ജോയി, പ്രൊഫ ഷീല സ്റ്റീഫൻ മുനിസിപ്പൽ കൗൺസിലർ മാരായ മിനി മധു, ഷീൻ വർഗീസ് , പി ജി രാജശേഖരൻ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ടി എം സലിം, ജില്ലാ പ്രസിഡന്റ്‌ കെ എം എ ഷുക്കൂർ,മുൻ ഇടുക്കി സുപ്രണ്ട് ഓഫ് പോലീസ് രതീഷ് കൃഷ്ണൻ, ബിജു കൃഷ്ണൻ, കെ പി എം എസ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സാബു കൃഷ്ണൻ,ഉറവപ്പാറ ക്ഷേത്ര സെക്രട്ടറി സുബ്രഹ്മണ്യൻ തൊട്ടിയിൽ, തേക്കും കാട്ടിൽ ഭഗവതി ക്ഷേത്ര കാര്യ ദർശി മുരളി പോറ്റി എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *