ബാംഗ്ലൂർ: തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ റിമാൻഡിൽ. പുഷ്പ – 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിലാണ് പൊലീസ് നടനെ അറസ്റ്റ് ചെയ്തത്.
അല്ലു അർജുനെ 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. തെലങ്കാന നമ്പള്ളി മജിസ്ട്രേറ്റിന് മുമ്പാകെയാണ് അല്ലു അർജുനെ ഹാജരാക്കിയത്. വൈദ്യ പരിശോധനയ്ക്കുശേഷമാണ് നടനെ മജിസ്ട്രേറ്റിന് മുമ്പിലെത്തിച്ചത്. പിന്നാലെ താരം ഇടക്കാല ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.
തെലങ്കാന ഹൈക്കോടതിയുടെ തീരുമാനത്തിൻറെ അടിസ്ഥാനത്തിലാിരിക്കും അല്ലു അർജുനെ ജയിലിലേക്ക് മാറ്റുക. തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അല്ലു അർജുൻറെ ഹർജി നിലവിൽ തെലങ്കാന ഹൈക്കോടതിയുചെ പരിഗണനയിലുണ്ട്.