കൊൽക്കത്ത: ടോളിഗഞ്ചിൽ സ്ത്രീയുടെ അറുത്തുമാറ്റിയ ശിരസ് കണ്ടെത്തി. വേസ്റ്റ് മാലിന‍്യം ശേഖരിക്കാനെത്തിയവരാണ് ഗ്രഹാം റോഡിന് സമീപത്തുള്ള മാലിന‍്യക്കൂനയിൽ പ്ലാസ്റ്റിക്ക് കവറിൽ വച്ച നിലയിൽ അറുത്തുമാറ്റിയ ശിരസ് കണ്ടെത്തിയത്. വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സൗത്ത് സബർബൻ ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥരും ലോക്കൽ സ്റ്റേഷൻ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി.
കൂടുതൽ പരിശോധനയ്ക്കായി ശിരസ് എം.ആർ ബംഗൂർ ആശുപത്രിയിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു. കൊൽക്കത്ത മുൻസിപ്പൽ കോർപറേഷൻ പരിധിയിലെ 95ആം വാർഡിലാണ് അറുത്ത് മാറ്റിയ നിലയിൽ ശിരസ് കണ്ടെത്തിയത്.
ശേഷിക്കുന്ന മൃതദേഹഭാഗങ്ങൾ കണ്ടെത്താനും ആളെ തിരിച്ചറിയാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഗോൾഫ് ഗ്രീൻ പൊലീസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.