കട്ടപ്പന: സാബുവിന്റെ ആത്മഹത്യയിൽ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് കോർപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലാർക്ക് സുജാ മോൾ ജോസ്, ജൂനിയർ ക്ലാർക്ക് ബിനോയ് തോമസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ചൊവാഴ്ച ചേർന്ന ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം. സാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ ഈ മൂവരുടെയും പേരുകൾ ഉണ്ടായിരുന്നു. മൂവർക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് സാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ഇവർക്ക് എതിരെ പൊലീസ് കേസ് എടുത്തിട്ടില്ല.