കൊച്ചി: ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തെരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രൊ സർവീസുകൾ വർധിപ്പിച്ചു. വൈകുന്നേരങ്ങളിലെ തെരക്കേറിയ സമയത്ത് ജനുവരി നാല് വരെ 10 സർവീസുകൾ അധികമായി ഉണ്ടാകും. പുതുവത്സരദിനത്തിൽ പുലർച്ചെ വരെ സർവീസ് ഉണ്ടാവും. അവസാന സർവീസ് തൃപ്പൂണിത്തുറയിൽ നിന്നും പുലർച്ചെ 1.30 നും ആലുവയിൽ നിന്നും 1.45 നും ആയിരിക്കും.
അതേസമയം, ഉത്സവ സീസണിനോടനുബന്ധിച്ചുള്ള കെഎസ്ആർടിസിയും കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കെഎസ്ആർ ടിസി അധികമായി 38 അന്തർ സംസ്ഥാന സർവീസ് നടത്തും. ബാംഗ്ലൂർ, ചെന്നൈ, മൈസൂർ തുടങ്ങിയ നഗരങ്ങളിലേക്കാണ് അധിക സർവീസുകൾ. 34 ബസ് ബാംഗ്ലൂരിലേക്കും നാല് ബസ് ചെന്നൈയിലേക്കും സർവീസ് നടത്തും.