Timely news thodupuzha

logo

ബി.എം റഹിമിനെ ആദരിച്ചു

മൂന്നാർ: ആദ്യകാല വായനശാല പ്രവർത്തകനും ന്യൂസ് എജൻ്റുമായ മൂന്നാർ ബി.എം റഹിമിനെ ആദരിച്ചു. ബിരുദ വിദ്യാർത്ഥിനിയായ ഡോണ പ്രിൻസിൻ്റെ ഇംഗ്ലീഷ് കവിതാ സമാഹാരത്തിൻ്റെ പ്രകാശനത്തോട് അനുബന്ധിച്ചായിരുന്നു അനുമോദനം.

അഡ്വ. എ രാജ എം.എൽ.എ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എം ഭൗവ്യ എന്നിവർ ഉപഹാരങ്ങൾ നൽകി. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജെ ബാബു അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി അവാർഡ് നേടിയ കവി അശോകൻ മറയൂർ, നോലിസ്റ്റ് എസ് പുഷ്പമ്മ, മൂന്നാർ എ.ഇ.ഒ സി ശരവണൻ, മൂന്നാർ ജി.വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ഡോ. എസ് ജയലഷ്മി, എഴുത്തുകാരി ഡോ. ആഷ എന്നിവർ സംസാരിച്ചു. ബി.ആർ.സി കോ-ഓർഡിനേറ്റർ ഹെപ്സി കൃസ്റ്റിനാൾ സ്വാഗതവും ഡോണ പ്രിൻസ് നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *